നാണമില്ലേ കേരള ജനമേ......? ഈ ക്രിമിനൽ കൂട്ടത്തെ ഇനിയും ചുമക്കാൻ...?

 നാണമില്ലേ കേരള ജനമേ......?  ഈ ക്രിമിനൽ കൂട്ടത്തെ ഇനിയും ചുമക്കാൻ...?
Mar 1, 2024 12:49 PM | By PointViews Editr

         ഒരു യുവ വിദ്യാർത്ഥിയെ പരസ്യമായി ജനകീയ വിചാരണ ചെയ്യുക, ശാരീരികമായി കയ്യേറ്റം ചെയ്യുക, പരസ്യമായി നഗ്നനാക്കുക, അവഹേളിക്കുക, ഒടുവിൽ മരണത്തിലേക്ക് തള്ളിവിടുക - ആ യുവാവ് മനം നൊന്ത് ആത്മഹത്യ ചെയ്തതാണെങ്കിൽ പോലും പരസ്യമായി ദ്രോഹിച്ചവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി വിചാരണ നടത്തി തൂക്കി കൊല്ലണം! അതും അതിവേഗ കോടതി സ്ഥാപിച്ച് നടപ്പിലാക്കുക തന്നെ വേണം.

          ഇനി ചോദിക്കാനുള്ളത് കേരള സമൂഹത്തോടാണ്.

      ഇത്തരം ക്രൂരകൃത്യങ്ങൾ കണ്ടിട്ടും അതവഗണിച്ച് ഈ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിനെതിരെ പ്രതികരിക്കാത്ത സമൂഹമേ, നിങ്ങൾ എന്തൊരു അധപതനമാണ്! ഒരു ജനതയുടെ സംസ്കാരം അധപതിച്ചാൽ ഇത്തരം മനോരോഗികളായ ക്രിമിനലുകൾ ജനത്തെ ഭരിക്കുമെന്നതിൻ്റെ തെളിവാണ് ഇന്ന് കേരളം നേരിൽ കാണുന്നത്. അതും നാഴികയ്ക്ക് 40 ന് പകരം 80 വട്ടവും നവോത്ഥാനം, വിപ്ലവം, തേങ്ങാക്കുല എന്നൊക്കെ തട്ടി വിട്ട്, കട്ട് മുടിച്ച് നടക്കുന്ന ഒരു ഭരണം കേരളമെന്ന വിദ്യാസമ്പന്ന ദേശത്തെ മലീമസമാക്കുമ്പോൾ എങ്ങനെ ഈ ജനം ഇതെല്ലാം സഹിച്ച് ഇവറ്റകളെ ചുമക്കുന്നു? ഉത്തരം ലളിതം. തിരിച്ചറിവും വിവരവും കെട്ട ഒരു സമൂഹമായി അധപതിച്ചതിൻ്റെ ഫലം. ബീവറേജസിനും ബാറുകൾക്കും മുൻപിൽ ക്യൂ നിൽക്കുന്ന ജനത്തെ സൃഷ്ടിച്ചാണ് കമ്യൂണിസമെന്ന ലേബൽ ഒട്ടിച്ച ശാപം കഴിഞ്ഞ 8 വർഷമായി കേരള സമൂഹത്തെ അധപതനത്തിലേക്ക് നയിച്ചു തുടങ്ങിയത്.

          ആഗോള ഭീകരതയിൽ ഐഎസിനോടും താലിബാനിസത്തോടും നാസിസത്തോടും കിടപിടിക്കാൻ വെമ്പിയ കമ്യൂണിസത്തെ റഷ്യയും ജർമനിയും പോളണ്ടും പരിഷ്കൃതരാഷ്ട്രങ്ങൾ എല്ലാം, എന്തിനേറേ ക്യൂബയും ചൈനയും പോലും തള്ളിക്കളഞ്ഞിട്ടും കേരളമെന്ന മനോഹര ദേശത്ത് അതൊരു ശാപമായി നില നിൽക്കുകയാണ്. കേരളത്തോളം വിദ്യാഭ്യാസമില്ലാത്ത ബംഗാളും ത്രിപുരയും വരെ തല്ലിയോടിച്ച ആ ശാപം വിദ്യാസമ്പന്നമായ നമ്മുടെ കേരളത്തിനെന്തിനാണ് കൂട്ടരെ? ബംഗാൾ ഒരു വിധം രക്ഷപ്പെട്ടെങ്കിലും ത്രിപുര കമ്യൂണിസത്തോളം തന്നെ തരം താണ മറ്റൊരു മനോരോഗത്തിലേക്ക് വീണതാണ് സങ്കടകരം. പറഞ്ഞു വരുന്നത് ഇതൊന്നുമല്ല, ഒരു സമൂഹത്തെ അടിമത്തത്തിലേക്ക് തള്ളിവിട്ട് അധികാരം പിടിച്ചെടുത്ത് മനോരോഗികൾക്കും ക്രിമിനലുകൾക്കും വിലസാൻ അവസരമൊരുക്കുകയാണ് കമ്യൂണിസം ചെയ്യാറുള്ളത്. കള്ള് വാങ്ങാൻ ക്യൂ നിൽക്കുന്നവനെ കഞ്ചാവിലേക്കും അവിടെ നിന്ന് എംഡിഎംഎ യിലേക്കും കൊണ്ടുപോയി സമനില തെറ്റിച്ച ശേഷം ഭരണം ഉറപ്പിച്ച് കൊള്ള നടത്തുകയാണ് കമ്യൂണിസമെന്ന് ജനം ഇനിയെങ്കിലും തിരിച്ചറിയണം. പാർട്ടി സെക്രട്ടറിയുടെ മക്കൾക്ക് പോലും ഈ അധപതന സിദ്ധാന്തത്തിൻ്റെ ഇരകളായി മാറി കുടുംബം നാറേണ്ടി വന്നിട്ടും യഥാർത്ഥ കമ്യൂണിസ്റ്റ് ടാ എന്ന് പറഞ്ഞ് ഞെളിയുന്നവൻ ഇപ്പോഴും ഭാര്യയും മക്കളും കൊച്ചുമക്കളുമായി സ്റ്റാൻഡേർഡ് ലൈഫ് ആസ്വദിച്ച് ഉലകം ചുറ്റുന്നത് കാണുമ്പോൾ എങ്കിലും തിരിച്ചറിയണ്ടേ കേരള ജനമേ, കമ്യൂണിസമെന്നത് തട്ടിപ്പാണെന്ന്. ആ തട്ടിപ്പിന് ഒപ്പം പങ്ക് ചേർന്നും തൊട്ടു നക്കിയും ജീവിക്കുന്ന ഉദ്യോഗസ്ഥരും കങ്കാണിമാരായ നേതാക്കളും ചേർന്ന് സൃഷ്ടിച്ച ദുരന്തത്തെ ഇനിയും ചുമക്കണോ?

             അല്ലങ്കിൽ തന്നെ കമ്യൂണിസത്തിൽ എവിടെയാണ് സോഷ്യലിസമുള്ളത്?

         പാർട്ടി സെക്രട്ടറിയുടെയോ ഭരണാധികാരികളുടെയോ വൈകൃത ചിന്തയ്ക്കനുസരിച്ച് ജീവിക്കേണ്ടി വരുന്ന ഗതികേടിൻ്റെ പേരാണ് കമ്യൂണിസം. ഈ വളഞ്ഞ തൂങ്ങിയ മോന്തായത്തിന് കീഴിൽ സുന്ദരമായ മന്ദിരമാണെന്നും അതിൻ്റെ തണൽ കിട്ടുമെന്ന വിശ്വാസവും ദുരന്തമാണ് എന്ന് തിരിച്ചറിയാത്തതെന്ത്? ഒരു വിദ്യാർത്ഥി സംഘടനയും അതിൻ്റെ ചുമതലക്കാരും ചേർന്ന് നടത്തിയ അക്രമത്തിന് കാഴ്ചക്കാരായി നിന്ന അലവലാതി വിദ്യാർത്ഥി സമൂഹം എന്തൊരു ഗതികേടാണ് ! കണ്ടിട്ടും മിണ്ടാതെ സംഭവമൊതുക്കിയ അധ്യാപകരും ജീവനക്കാരും എത്ര വലിയ സാമൂഹ്യ വിരുദ്ധരായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ ക്രിമിനൽ കുഞ്ഞുങ്ങൾ അവറ്റകൾ വളർന്ന് വന്നിട്ട് ഈ നാടിന് എന്ത് ഗുണം? അവരെല്ലാം അക്രമം ചെയ്യുന്ന സംഘടനയുടെ പക്ഷക്കാരാണ് എങ്കിൽ ഈ കൂട്ടമൊക്കെ എന്ത് ജാതി മനോരോഗികളാണ് എന്ന് ഇത് വായിക്കുന്ന 'മനുഷ്യർ ചിന്തിക്കണം.

     കൽപ്പറ്റയിലാണ് സംഭവം നടന്നത്. കടുവയും കരടിയും കാട്ടാനയും മുതലയും മനുഷ്യജീവന് ഭീഷണിയായ നാടാണ് വയനാട് . എന്നാൽ ആ വന്യ ജീവികളെക്കാൾ എത്ര വലിയ ക്രൂര മൃഗങ്ങളാണ് ആധുനിക വസ്ത്രങ്ങൾ ഒക്കെ ധരിച്ച് കോളജുകളിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് എന്ന് നോക്കൂ.. ഒരു സമൂഹത്തെയാകെ വൈകൃതം ബാധിച്ചാൽ ആ നാടിൻ്റെ ഗതി എന്താണ് എന്നറിഞ്ഞാലും നിങ്ങൾ പ്രതികരിക്കില്ലേ? കർഷകരെ, വന്യമൃഗങ്ങളല്ല നിങ്ങളുടെ പ്രധാന ശത്രുക്കൾ- ഈ നാണം കെട്ട അക്രമിക്കൂട്ടങ്ങളാണ്, വൃത്തികെട്ടവർ. വന്യമൃഗങ്ങളെ നേരിടുന്നതിന് മുൻപ് ഇടത് വശത്തേക്ക് വളഞ്ഞ വൈകൃത മനസ്സുമായി നടക്കുന്ന ഇവറ്റകളെയാണ് ആദ്യം നേരിടേണ്ടത്. അതിനൊപ്പം വൃത്തികെട്ട ഇവറ്റകളുടെ സംരക്ഷകരെയും... ലോകം കണ്ട ഏറ്റവും വൃത്തികെട്ടതും പരാജയപ്പെട്ടതുമായ പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. മനുഷ്യത്വരാഹിത്യമാണ് പ്രധാന ലക്ഷണം. ഇന്നിവിടെ കമ്യൂണിസ്റ്റ് ടാ എന്ന് പറഞ്ഞു നടക്കുന്ന വരിൽ ഒറ്റ ഒരുത്തൻ പോലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കണ്ടിട്ടുപോലുമില്ല. അതെഴുതിയ കാൾ മാർക്സും ഏംഗൽസും എങ്ങനെയാണ് ജീവിച്ച് മരിച്ച് അസ്തമിച്ചതെന്നും അവർക്കറിയില്ല. നിങ്ങളെ വഴിതെറ്റിക്കുന്ന മാധ്യമ പ്രവർത്തകരും മാർക്സിസം പഠിച്ചവരല്ല. കമ്യൂണിസ്റ്റ് പാർട്ടി എന്ന് പേരു വച്ച ഏതേലും ഒരു കൂട്ടം നടത്തുന്ന എല്ലാ ചാവാലിത്തരവും അക്രമവും കമ്യൂണിസമാണെന്നും അത് നടത്തുന്നത് വിപ്ലവമാണെന്നും കരുതുന്ന നിങ്ങൾ 100 ശതമാനം സാക്ഷരത നേടിയ നാട്ടിലെ പമ്പരവിഡ്ഡികൾ മാത്രമാണ്.

ഈ ദുരന്തം നാട്ടിൽ നിന്ന് ഒഴിവാക്കാൻ -

1. കേന്ദ്ര സർക്കാർ ഇടപെട്ട് എസ് എഫ് ഐ യെ നിരോധിക്കണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതു പോലെ

2. ഇത്തരം കേസുക എല്ലാം സ്വതന്ത്ര ഏജൻസികളെ വച്ച് അന്വേഷിപ്പിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കുക.

3. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജോലിക്കാരുടെയും രാഷ്ട്രീയ യൂണിയൻ പ്രവർത്തനങ്ങൾ നിരോധിക്കുക.

4. ഭരണത്തിന് വശപ്പെടാതെ പൊലീസ് സ്വതന്ത്രമാകുക. എന്നിട്ടിത്തരം ക്രമിനൽസിനെ കൈകാര്യം ചെയ്യുക പിന്നെ ചെയ്യേണ്ടത് സാംസ്കാരിക നായകർ എന്ന് പറഞ്ഞു നടക്കുന്ന സിനിമക്കാരെയും സാഹിത്യ കലാകാരൻമാരെയും പിടികൂടി നാടുകടത്തുക.

മനുഷ്യനാകണം മനുഷ്യനാകണം എന്നൊക്കെ പാടി ജനങ്ങളെ വിഡ്ഡികളാക്കി, തലമുറകളെ താറുമാറാക്കി നടക്കുന്ന അലവലാതികളെ ഒക്കെ മുക്കാലിയിൽ കെട്ടി മൂന്നൂറടി കൊടുത്ത് തല പാതി വടിച്ച്, ചുട്ടി കുത്തി കഴുതപ്പുറത്ത് കയറ്റി കൊണ്ടുപോയി, കഴുത്തിൽ ഒരു തിരി കല്ല് കെട്ടി അറബിക്കടലിൻ്റെ ആഴത്തിലേക്കെറിയണം. / pointviews.in's view point /

Aren't you ashamed people of Kerala......? To carry this criminal group further...?

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
Top Stories